Pathanamthitta District Important PSC Questions

Pathanamthitta District is a district in the southern part of Kerala, India. The district headquarters is in the town of Pathanamthitta. There are four municipalities in Pathanamthitta

 

●1982 നവംബർ 1 ന് രൂപീകൃതമായി

●നിലവിൽ കേരളത്തിൽ ഏറ്റവും അധികം സാക്ഷരതയുള്ള ജില്ല

●കേരളത്തിൽ 13 -ാംമതായി നിലവിൽ വന്ന ജില്ല • ഇന്ത്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല

●കേരളത്തിൽ സ്ത്രീകളുടെ സ്ത്രീപുരുഷാനുപാതം ഏറ്റവും കൂടിയ ജില്ല

കേരളത്തിൽ ഏറ്റവും കൂടുതൽ റിസർവ്വ് വനമുള്ള ജില്ല

പടയണി എന്ന പരമ്പരാഗത കലാരൂപം പ്രചാരത്തിലു ള്ള ജില്ല

കേരളത്തിലാദ്യമായി എയ്ഡ്സ് രോഗം റിപ്പോർട്ട് ചെയ്തത ജില്ല

●കേരളത്തിലെ ഏറ്റവും വലിയ ഫോറസ്റ്റ് ഡിവിഷനായ റാന്നി പത്തനംതിട്ടയിലാണ്

●കേരളത്തിൽ ഏറ്റവും കുറവ് റെയിൽവെപാതകൾ ഉള്ള ജില്ല

●WHO യുടെ കണക്കു പ്രകാരം ഏറ്റവും കൂടുതൽ ശുദ്ധവായു ലഭിക്കുന്ന ജില്ല

ആരാധനാലയങ്ങളുടെ ജില്ല, തീർത്ഥാടക ടൂറിസത്തി ന്റെ ആസ്ഥാനം എന്നിങ്ങനെ അറിയപ്പെടുന്നത് – പത്തനംതിട്ട

ശബരിമല 

ഇന്ത്യയിലെ പ്രസിദ്ധമായ ഹൈന്ദവതീർത്ഥാടന കേന്ദ്രം

റാന്നി വനം ഡിവിഷനുകീഴിൽ പെരിനാട് പഞ്ചായത്തിലാണ് ശബരിമല സ്ഥിതിചെയ്യുന്നത്

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സീസണിൽ വരുമാനമു ള്ള ക്ഷേത്രം

ഇന്ത്യയിലാദ്യമായി ടെലിമെഡിസിൻ സംവിധാനം ആരംഭി ച്ച ക്ഷേത്രം

ശബരിമലയും പരിസരവും മാലിന്യ മുക്തമാക്കാനുള്ള കേരള സർക്കാർ പദ്ധതി – പുണ്യം പൂങ്കാവനം

 പമ്പ

 മധ്യ തിരുവിതാംകൂറിന്റെ ജീവനാഡി, ദക്ഷിണ ഭഗീരഥി, എന്നിങ്ങനെ അറിയപ്പെടുന്നു.

പത്തനംതിട്ടയുടെ സാംസ്കാരിക തലസ്ഥാനമാണ് –  ആറന്മുള 

ആറമുള കണ്ണാടിക്ക് പ്രസിദ്ധമായ സ്ഥലം – ആറന്മുള

ഇന്ത്യാഗവൺമെന്റിന്റെ ജോഗ്രഫിക്കൽ പേറ്റന്റ് ടാഗ് ലഭിച്ച കേരളത്തിലെ ആദ്യ ഉൽപ്പന്നം – ആറന്മുള കണ്ണാടി

വാസ്തുവിദ്യാഗുരുകുലം – ആറന്മുള

കേരളത്തിലെ ഏറ്റവും അധികം ജനസംഖ്യയുള്ള നിയോജകമണ്ഡലം – ആറന്മുള

വേലുത്തമ്പി സ്മാരകം – മണ്ണടി

ചെങ്ങറ ഭൂസമരം നടന്ന ജില്ല – പത്തനംതിട്ട

എല്ലാവർഷവും മാരാമൺ കൺവെൻഷൻ നടക്കുന്ന മാസം – ഫെബ്രുവരി

●ഇന്ത്യയിലെ പ്രസിദ്ധമായ ഹിന്ദുമത സമ്മേളനം – ചെറുകോൽപ്പുഴ കൺവെൻഷൻ

കേരളത്തിലെ താറാവ് വളർത്തൽ കേന്ദ്രം – നിരണം

പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവെ സ്റ്റേഷൻ – തിരുവല്ല

കോന്നി- പത്തനംതിട്ട ജില്ലയിലെ പ്രസിദ്ധ ആന പരിശീലന കേന്ദ്രം

കോന്നി ആനക്കൂട് 1842 ൽ സ്ഥാപിതമായി

പടയണി എന്ന കലാരൂപത്തിന് പേര് കേട്ട സ്ഥലം – കടമ്മനിട്ട

പടയണി എന്ന കലാരൂപം ജനകീയമാക്കിയത് – കടമ്മനിട്ട രാമകൃഷ്ണൻ

കേരളത്തിലെ ഫിഷറീസ് ഫാം – കവിയൂർ

പത്തനംതിട്ട ജില്ലയിലെ നിത്യഹരിത വനപ്രദേശം – ഗവി 

ആനയുടെ മുഴുവൻ അസ്ഥിയും പ്രദർശിപ്പിച്ചിരിക്കുന്ന കേരളത്തിലെ ഏക മ്യൂസിയം – ഗവി മ്യൂസിയം

സരസകവി എന്നറിയപ്പെടുന്ന മുലൂർ എസ് പത്മനാഭപ്ണിക്കരുടെ സ്മാരകം – ഇലവുംതിട്ട

കേരളത്തിലെ ഏക ചിലന്തി ക്ഷേത്രം – കൊടുമൺ

ആശ്ചര്യ ചൂഡാമണി രചിച്ച ശക്തിഭദ്രന്റെ ജന്മസ്ഥലം – കൊടുമൺ

ഉത്രട്ടാതി വള്ളംകളി എന്നറിയപ്പെടുന്നത് – ആറന്മുള വള്ളംകളി

ജലത്തിന്റെ പൂരം എന്നറിയപ്പെടുന്നത് – ആറന്മുള വള്ളംകളി

കേരളത്തിലെ ആദ്യത്തെ പഞ്ചസാര ഫാക്ടറിയായ പ്മ്പാഷുഗർ മില്ലിന്റെ ആസ്ഥാനം – മന്നം

●മന്നം ഷുഗർമില്ലിന്റെ ആസ്ഥാനം – പന്തളം

മഹാത്മാഗാന്ധി ആശ്രമം – ഇലന്തൂർ

ഇരവിപേരൂർ

കേരളത്തിലാദ്യമായി പൊതുജനത്തിന് സൗജന്യ വൈഫൈ ലഭ്യമാക്കിയ പഞ്ചായത്ത്

പൊയ്കയിൽ യോഹന്നാൻ പ്രത്യക്ഷരക്ഷാദൈവസഭ ആരംഭിച്ചത് – ഇരവിപേരൂർ

പ്രധാനമന്ത്രിയുടെ പൊതുഭരണ അവാർഡ് ഇന്ത്യയിൽ ആദ്യമായി നേടിയ ഗ്രാമപഞ്ചായത്ത്

കേരളത്തിലെ ആദ്യത്തെ കടലാസ് രഹിത തദ്ദേശസ്വയം ഭരണസ്ഥാപനം – ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് ഓഫീസ്

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോക്ക് ലോർ ഫോൾക്ക് ആർട്സ് – മണ്ണടി

കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ താലൂക്ക് – മല്ലപ്പള്ളി

ശബരിഗിരി ജലവൈദ്യുത പ്രോജക്ട് പത്തനം തിട്ട ജില്ലയിലാണ്

അച്ചൻ കോവിലാർ, മണിമലയാർ എന്നീ നദികളും പത്തനംതിട്ടയിലാണ്

പെരുന്തേനരുവി വെള്ളച്ചാട്ടം – പത്തനംതിട്ട

കേരളത്തിലെ ഏക പക്ഷി രോഗനിർണ്ണയ ലബോറട്ടറി – മഞ്ചാടി

കേരളത്തിലെ സ്വകാര്യ മേഖലയിലുള്ള ആദ്യത്തെ ജല വൈദ്യുത പദ്ധതി – മണിയാർ

ആചാരവിധി പ്രകാരം കേരളത്തിൽ എല്ലാ ദിവസവും കഥകളി അനുഷ്ഠിക്കുന്ന ക്ഷേത്രം – തിരുവല്ലയിലെ ശ്രീവല്ലഭക്ഷേത്രം

പത്തനംതിട്ടയിലെ പ്രസിദ്ധമായ ശിവപാർവ്വതിക്ഷേ ത്രം – ആനകാട്ടിലമ്മക്ഷേത്രം

 

Leave a Comment