Sahodaran Ayyappan Kerala PSC Questions

very important renaissance hereo in kerala Sahodaran Ayyappan

 

ഇരുപതാം നൂറ്റാണ്ടില്‍ കേരളത്തിന്റെ സാമൂഹിക സാംസ്കാരിക ജീവിതത്തിന്റെ മുഖഛായ മാറ്റിയ അപൂര്‍വ്വ പ്രതിഭകളില്‍ ഒരാളായിരുന്നു, സഹോദരന്‍ അയ്യപ്പന്‍. സാമൂഹിക പരിഷ്ക്കര്‍ത്താവ്, വിപ്ലവകാരി, കവി, യുക്തിവാദി, നിയമ സാമാജികന്‍, ഭരണകര്‍ത്താവ് എന്നിങ്ങനെ ബഹുമുഖ വ്യക്തിത്വത്തിനുടമയായിരുന്നു,

 

ജനനം – 1889 ഓഗസ്റ്റ് 21

ജന്മസ്ഥലം – ചെറായി (എറണാകുളം)

പിതാവ് – കൊച്ചാവു വൈദ്യർ

മാതാവ് – ഉണ്ണൂലി പത്നി – പാർവതി

അന്തരിച്ച വർഷം – 1968 മാർച്ച് 6

 

“ജാതി വേണ്ട , മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് ” എന്ന മുദ്രാവാക്യം മുഴക്കിയ നവോത്ഥാന നായകൻ

 

“കർമ്മത്താൽ ചണ്ഡാളൻ , കർമ്മത്താൽ ബ്രാഹ്മണൻ * ഇപ്രകാരം അഭിപ്രായപ്പെട്ട നവോത്ഥാന നായകൻ

 

അയ്യപ്പൻ മാസ്റ്റർ എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ

 

പുലയനയ്യപ്പൻ എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ

 

കൊച്ചി മന്ത്രിസഭയിലും തിരുകൊച്ചി മന്ത്രിസഭയിലും അംഗമായിരുന്ന നവോത്ഥാന നായകൻ.

 

നിയമസഭാംഗമായിരുന്ന കാലത്ത് അദ്ദേഹം അവതരിപ്പിച്ച മൂന്നു ബില്ലകൾ

1. മരുമക്കത്തായം തീയ്യബിൽ

2. മക്കത്തായം തീയ്യബിൽ

3. സിവിൽ മാര്യേജ് ബിൽ.

 

കൊച്ചി രാജ്യത്ത് പ്രായപൂർത്തി വോട്ടവകാശം നേടിയെടുക്കാൻ ശക്തമായി പ്രവർത്തിച്ച നവോത്ഥാന നായകൻ.

 

കേരളത്തിലെ തൊഴിലാളി സംഘടനകളുടെ സ്ഥാപക പിതാവായി അറിയപ്പെടുന്ന നവോത്ഥാന നായകൻ.

 

ശ്രീനാരായണ സേവികാസമാജം ആരംഭിച്ച നവോത്ഥാന നായകൻ.

 

“സ്വതന്ത്രമായി ചിന്തിക്കുക , ധീരമായി ചോദ്യം ചെയ്യുക” എന്ന് ആഹ്വാനം ചെയ്ത നവോത്ഥാന നായകൻ.

 

“മാവേലി നാട് വാണീടും കാലം’ എന്ന കവിത രചിച്ച നവോത്ഥാന നായകൻ.

 

1917 -ൽ സഹോദര സംഘം സ്ഥാപിച്ചു .

  • പ്രധാന ലക്ഷ്യം ജാതി നശീകരണം

 

1917 – ൽ ‘സഹോദരൻ’ മാസിക തുടങ്ങി.

   ●  ‘ ഈ മാസികയിലെ പ്രഥമ വാക്യം മനുഷ്യരെല്ലാം സഹോദരരാകുന്നു

 

1917 – ൽ ചെറായിയിൽ മിശ്രഭോജനത്തിനു തുടക്കം കുറിച്ചു

    ഇതിനു ശേഷം യാഥാസ്ഥിതികർ പുലയനയ്യപ്പൻ എന്ന പേര് വിളിച്ചു

    2017 – ൽ കേരളസർക്കാർ നൂറു വർഷം ആഘോഷിച്ച സാമൂഹിക മുന്നേറ്റം

 

1928 – ൽ കൊച്ചിൻ ലെജിസ്ലേറ്റീവ് അസ്സംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു .

 

● 1928 – ൽ “യുക്തിവാദി മാസിക ആരംഭിച്ചു. ഇതിന്റെ സ്ഥാപക എഡിറ്റർ ആയിരുന്നു.

 

യുക്തിവാദി പത്രത്തിന്റെ ആപ്തവാക്യം – “യുക്തിയേന്തി മനുഷ്യന്റെ ബുദ്ധി ശക്തി ഖനിച്ചതിൽ ലഭിച്ചതല്ലാതില്ലൊന്നും ലോക വിജ്ഞാന രാശിയിൽ”.

 

1933 – ൽ “വേലക്കാരൻ’ പത്രം ആരംഭിച്ചു.

      ഡെയിലി വർക്കർ എന്ന ബ്രിട്ടീഷ് പ്രസിദ്ധീകരണത്തിന്റെ മാതൃകയിൽ

 

1938 – ൽ സോഷ്യലിസ്റ്റ് പാർട്ടിക്ക് രൂപം കൊടുത്തു.

 

1940 -ൽ എസ് എൻ ഡി പി പ്രസിഡണ്ട് ആയി തെരഞ്ഞെടുത്തു.

 

അനാഥ കുട്ടികൾക്ക് അഭയം നൽകാൻ സ്ഥാപിച്ച ഭവനം – ആനന്ദഭവനം

 

അശരണർക്കും അംഗഭംഗം സംഭവിച്ചവരുമായ വനിതകൾക്ക് വേണ്ടി സ്ഥാപിച്ച അഭയമന്ദിരം – ശാന്തിമന്ദിരം

 

സഹോദരൻ അയ്യപ്പൻ സ്മാരകം സ്ഥിതി ചെയ്യുന്നത് – ചെറായി.

 

സഹോദരൻ അയ്യപ്പന്റെ പ്രതിമ സ്ഥിതി ചെയ്യുന്നത് – കൊച്ചി.

 

പ്രധാന കൃതികൾ

 

റാണി സന്ദേശം ,

  ● അഹല്യ,

  ● പരിവർത്തനം,

  ● ഉജ്ജീവനം.

 

 

 

Leave a Comment