1. മുരളിക്ക് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രം?
Answer –നെയ്ത്തുകാരൻ (സംവിധാനം: പ്രീയ നന്തൻ; വർഷം: 2001)
2.കേരളവര്‍മ്മ പഴശ്ശിരാജ’യുടെ ജീവിതത്തെ ആസ്പദമാക്കി അതേ പേരില്‍ സിനിമ സംവിധാനം ചെയ്തത്?
Answer –ഹരിഹരന്‍ (തിരക്കഥ എം.ടി.)
3.പ്രസിഡന്റിന്‍റെ വെള്ളി മെഡൽ നേടിയ ആദ്യ മലയാള ചിത്രം?
Answer –നീലക്കുയിൽ (വർഷം: 1954)
4. ചേട്ടത്തി എന്ന ചിത്രത്തിൽ അഭിനയിച്ച കവി?
Answer- വയലാർ രാമവർമ്മ
5.കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ?
Answer – ഉദയ
6.മലയാള സിനിമയ്ക്ക് നൽകുന്ന മികച്ച സംഭാവനകൾക്ക് നൽകുന്ന പുരസ്ക്കാരം?
Answer – ജെ.സി. ഡാനിയേൽ അവാർഡ്- (1992 ൽ നൽകിത്തുടങ്ങി )
7.മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ പുരസ്ക്കാരം നേടിയ ആദ്യ മലയാളി?
Answer – എസ് എൽ പുരം സദാനന്ദൻ ( ചിത്രം: അഗ്നിപുത്രി )
8. ഒരിടത്തൊരു ഫയൽവാൻ; പെരുവഴിയമ്പലം എന്നി സിനിമകളുടെ സംവിധായകൻ?
Answer – പി. പത്മരാജൻ
9.മലയാള സിനിമയുടെ ഗതി മാറ്റി മറിച്ച നീലക്കുയില്‍ എന്ന ചിത്രത്തിന്‍റെ തിരക്കഥ രചിച്ചത്?
Answer – ഉറൂബ് (സംവിധാനം: പി.ഭാസ്ക്കരന്‍; രാമു കാര്യാട്ട് )
10. ഷീലയുടെ യഥാർത്ഥ നാമം?
Answer – ക്ലാര
11.ബാലചന്ദ്രമേനോന് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രം?
Answer –സമാന്തരങ്ങൾ -1997 ൽ
12.സലാം ബോംബെ; നെയിം സേക്ക്; മൺസൂൺ വെഡ്ഡിഗ് എന്നി സിനിമകളുടെ സംവിധായക ?
Answer – മീരാ നായർ
13. മലയാളത്തിലെ ആദ്യ കളർ ചിത്രം?
Answer –കണ്ടം ബെച്ച കോട്ട്
14. ആദ്യത്തെ കാര്‍ട്ടൂണ്‍ സിനിമ?
Answer –ഓ ഫാബി
15.ഫ്രഞ്ച് സർക്കാരിന്‍റെ കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ആർട്സ് ആന്‍റ് ലെറ്റേഴ്സ് എന്ന പുരസ്കാരം നേടിയ മലയാളി?
Answer – അടൂർ ഗോപലകൃഷ്ണൻ
16.സലിം കുമാറിന് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രം?
Answer – ആദാമിന്‍റെ മകൻ അബു – 2010
17.ജെ.സി. ഡാനിയേലിന്‍റെ ജീവിതം ആസ്പദമാക്കി നിർമ്മിച്ച മലയാള സിനിമ?
Answer – സെല്ലുലോയിഡ് (സംവിധാനം : കമൽ )
18.പ്രസിദ്ധ നോവലിസ്റ്റ് ആയിരുന്ന സി.മാധവപിള്ള കഥയും സംഭാഷണവും രചിച്ച ആദ്യ കാല മലയാള ചിത്രം?
Answer – ജ്ഞാനാംബിക
19.മലയാളത്തിലെ രണ്ടാമത്തെ ചിത്രം?
Answer – മാര്‍ത്താണ്ഡവര്‍മ്മ
20 .ഗാനരചനയ്ക്കുള്ള ദേശീയ അവാര്‍ഡ് ആദ്യമായി നേടിയ മലയാളി?
Answer –വയലാര്‍ രാമവര്‍മ്മ(അച്ഛനും ബാപ്പയും )
21.ഷേക്സ്പിയറിന്‍റെ ഒഥല്ലോയിൽ നിന്നും പ്രചോദനമുൾക്കൊണ്ട് നിർമ്മിച്ച കളിയാട്ടം സിനിമയിലെ അഭിനയത്തിന് ദേശീയ അവാർഡ് നേടിയത്?
Answer – സുരേഷ് ഗോപി
22. ഉമ്മാച്ചു എന്ന സിനിമയുടെ തിരക്കഥാകൃത്ത്?
Answer – ഉറൂബ് (പി. സി. കുട്ടികൃഷ്ണൻ )
23. സിനിമാ ലോകം എന്ന കൃതി എഴുതിയത്?
Answer –അടൂർ ഗോപാലകൃഷ്ണൻ
24.പത്മശ്രീ നേടിയ ആദ്യ മലയാള നടൻ?
Answer –തിക്കുറിശ്ശി സുകുമാരൻ നായർ
25. 24 മണിക്കൂര്‍ കൊണ്ട് ചിത്രീകരിച്ച മലയാള സിനിമ?
Answer- ഭഗവാന്‍
1 thought on “Malayalam Cinema Questions And Answers Part -2”