Kottayam district is famous for its rich heritage and literary tradition. It is renowned for its spice and rubber trade. Cradled by the backwaters and the Western Ghats,
● 1949 ജൂലൈ 1 ന് രൂപീകൃതമായ ജില്ലയാണ് കോട്ടയം
● സമുദ്രതീരമില്ലാത്തതും സംസ്ഥാനത്തെ ജില്ലകളാൽ മാത്രം എല്ലാവശവും ചുറ്റപ്പെട്ട ഏക ജില്ല
● സമ്പൂർണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ പട്ടണം
● മീനച്ചിലാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന പട്ടണം
● കേരളത്തിൽ ഏറ്റവും കൂടുതൽ പൊതുമരാമത്ത് റോഡുകൾ ഉള്ള ജില്ല
● വെമ്പൊലിനാട് എന്ന പേരിൽ കുലശേഖര സാമ്രാജ്യ ത്തിന്റെ ഭാഗമായിരുന്ന പ്രദേശം
● കേരളത്തിൽ സാക്ഷരതയിൽ രണ്ടാംസ്ഥാനത്തുള്ള ജില്ല
● കേരളത്തിലെ ആദ്യത്തെ റബറൈസ്ഡ് റോഡ് – കോട്ടയം to കുമളി
● ഐതിഹ്യമാലയുടെ കർത്താവായ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ജന്മദേശം
● മലയാള പത്രപ്രവർത്തനത്തിന്റെ ഈറ്റില്ലം എന്നറിയ പ്പെടുന്ന ജില്ല
● മാർഗംകളി, ചവിട്ടുനാടകം, അർജ്ജുനനൃത്തം, എ ന്നീ നൃത്തങ്ങൾ പ്രചാരത്തിലുള്ള ജില്ല
● മലയാളമനോരമ, ദീപിക എന്നീ പത്രങ്ങൾ പ്രസിദ്ധീകരണം ആരംഭിച്ച ജില്ല
● പ്രസിദ്ധമായ വൈക്കം സത്യാഗ്രഹം (1924)നടന്ന ജില്ല
● വെച്ചൂർ പശുക്കളുടെ ജന്മദേശം
● ഇന്ത്യയിലെ ആദ്യത്തെ ചുമർ ചിത്രനഗരി
● കേരളത്തിലെ ആദ്യത്തെ പുകയില വിരുദ്ധ ജില്ല
● ഏറ്റവും കൂടുതൽ റബർ ഉൽപാദിപ്പിക്കുന്ന ജില്ല
● കോട്ടയം നഗരത്തിന്റെ ശിൽപി- ടി. രാമറാവു
● സിസ്റ്റർ അൽഫോൺസയുടെ ഭൗതികാവശിഷ്ടങ്ങൾ സൂക്ഷിച്ചിരിക്കുന്ന പള്ളി- ഭരണങ്ങാനം സെന്റ് മേരിസ് പള്ളി ചാവറ
● കുര്യാക്കോസ് ഏലിയാസ് അച്ഛന്റെ ഭൗതികാവശിഷ്ടങ്ങൾ സൂക്ഷിച്ചിരിക്കുന്ന പള്ളി- സെന്റ് ജോസഫ് പള്ളി മന്നാനം
● 3 L കളുടെ നഗരം എന്നറിയപ്പെടുന്നത് – കോട്ടയം
● മുൻ രാഷ്ട്രപതി കെ.ആർ നാരായണന്റെ ജന്മ സ്ഥലം – ഉഴവൂർ
● വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മസ്ഥലം – തലയോലപ്പറമ്പ്
● ദക്ഷിണേന്ത്യയിൽ ആദ്യമായി സയൻസ് സിറ്റി സ്ഥാപിതമായത്- കുറവിലങ്ങാട്
● നായർ സർവ്വീസ് സൊസൈറ്റിയുടെ ആസ്ഥാനം –പെരുന്ന
● കോട്ടയം ജില്ലയിലെ വേമ്പനാട്ടുകായലിൽ സ്ഥിതി ചെയ്യുന്ന പക്ഷിസങ്കേതം – കുമരകം പക്ഷിസങ്കേതം
● കുമരകം ബോട്ടപകടത്തെക്കുറിച്ച് അന്വേഷിച്ച കമ്മീഷൻ – ജസ്റ്റിസ് നാരായണകുറുപ്പ് കമ്മീഷൻ
● 1927 ൽ ശ്രീനാരായണഗുരു കണ്ണാടി പ്രതിഷ്ഠന ടത്തിയ സ്ഥലം – ഉല്ലല
● കോട്ടയം – ഇടുക്കി അതിർത്തിയിൽ രണ്ട് മലകൾ ക്കിടയിൽ സ്ഥിതിചെയ്യുന്ന വിനോദസഞ്ചാരകേ ന്ദ്രം – ഇലവീഴാപൂഞ്ചിറ
● കേരളത്തിലെ ആദ്യ കേളേജ്- സി. എം. എസ് കേളേജ്
● കേരളത്തിലെ ആദ്യത്തെ പ്രസ്സ്- സി. എം. എസ് പ്രസ്സ് (1921)
● കേരളാ പോലീസിന്റെ ആദ്യത്തെ സെൻട്രലൈസ്ഡ് ലോക്കപ്പ് സ്ഥാപിതമായ നഗരം – കോട്ടയം
● ഇന്ത്യയിലെ ആദ്യത്തെ നിയമ സാക്ഷരതാനഗരമായി പ്രഖ്യാപിക്കപ്പെട്ട പട്ടണം – ചങ്ങനാശ്ശേരി
● കേരളത്തിലാദ്യമായി തണ്ണീർത്തട ഗവേഷണകേന്ദ്രം സ്ഥാപിതമായത് – കോട്ടയം
● ഭിന്നലിംഗക്കാരുടെ ആദ്യത്തെ കുടുംബശ്രീ യൂണിറ്റ്- മനസ്വിനി
● കേരള ന്യസ്പ്രിന്റ് ഫാക്ടറി- വെള്ളൂർ
● ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ പ്രധാന ഉത്സവം – ഏഴരപ്പൊന്നാന ഘോഷയാത്ര
● നടരാജ ചിത്രവും, അഘോരമൂർത്തി എന്ന ചുമർചി ത്രവും കാണപ്പെടുന്നത്- ഏറ്റുമാനൂർ ക്ഷേത്രം
● കോട്ടയത്ത് പ്രചാരത്തിലുള്ള ക്രിസ്ത്യാനികളുടെ ദൃശ്യ കലാരൂപമാണ്- ചവിട്ടുനാടകം
● ചവിട്ടുനാടകങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ളത് – കാറൽമാൻ ചരിതം
● ട്രാവൻകൂർ സിമന്റ് ഫാക്ടറി- നാട്ടകം
● റബർ ബോർഡ് – കോട്ടയം
● ഒരു വ്യക്തിയുടെ പേരിലറിയപ്പെടുന്ന സർവ്വകലാശാല – മഹാത്മാഗാന്ധി സർവ്വകലാശാല
● മലയാളി മെമ്മോറിയലിന് തുടക്കംകുറിച്ചത് – കോട്ടയം പബ്ലിക്ക് ലൈബ്രറി
● ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയ കേരളത്തിലെ ആ ദ്യത്തെ സർക്കാർ ആശുപത്രി- കോട്ടയം മെഡിക്കൽ കോളേജ്
● കേരളത്തിലെ ആദ്യത്തെ ഇക്കോ നഗരം – കോട്ടയം
● കേരളത്തിലെ ആദ്യ അതിവേഗകോടതി- കോട്ടയം
● ഏഷ്യയിലെ സ്കോട്ട്ലാന്റ് എന്നറിയപ്പെടുന്ന പ്ര ദേശം – വാഗമൺ
● ചന്ദനക്കുടം മഹോത്സവം നടക്കുന്ന ജില്ല – കോട്ടയം
● പേട്ടതുള്ളലിന് പ്രസിദ്ധമായ വാവരുപള്ളി, പനച്ചി ക്കാട് സരസ്വതിക്ഷേത്രം, ആദിത്യപുരം സൂര്യക്ഷേ ത്രം, ഏറ്റുമാനൂർ ക്ഷേത്രം,താഴെത്തങ്ങാടി ജുമാമസ് ജീദ്, കുറുവിലങ്ങാട് പള്ളി എന്നിവ കോട്ടയത്താണ്
● കെ. ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്യൽ സയൻസ് – തെക്കുംതല
● മദ്രാസ് റബർ ഫാക്ടറിയുടെ ആസ്ഥാനം – വടവാ തൂർ
● മീനച്ചിൽ, മണിമല, മുവാറ്റുപുഴ എന്നിവയാണ്കോട്ടയം ജില്ലയിലെ പ്രധാന നദികൾ
● അരുവിക്കുഴി വെള്ളച്ചാട്ടം , കേസരി വെള്ളച്ചാട്ടം എന്നിവ കോട്ടയം ജില്ലയിലെ പ്രധാന വെള്ളച്ചാട്ടങ്ങൾ
● വന വികസന കോര്പ്പറേഷന് ആസ്ഥാനം കോട്ടയം
● തൊട്ടുകൂടായ്മ യ്ക്കെതിരെ ഇന്ത്യയിൽ നടത്തിയ ആദ്യ സത്യാഗ്രഹം : വൈക്കം സത്യാഗ്രഹ കോട്ടയം ജില്ലയിലാണ്
● വൈക്കം മഹാദേവ ക്ഷേത്രത്തിൽ ആണ് വൈക്കം സത്യാഗ്രഹം നടന്നത് 1924
● അരുന്ധതി റോയിയുടെ നോവലായ കോൾ ഓഫ് സ്മാൾ തിങ്ങ്സ് പശ്ചാത്തലമൊരുക്കിയ നദിയാണ് മീന ച്ചിലാർ, പശ്ചാത്തലമൊരുക്കി ഗ്രാമമാണ് അയ്മനം