1. ഓസ്‌കാറിന് പരിഗണിക്കപ്പെട്ട ആദ്യ മലയാള ചിത്രം?
Answer – ഗുരു
2. 2012 -ൽ ജെ.സി.ഡാനിയേൽ അവാർഡ് ലഭിച്ച വ്യക്തി ?
Answer – ശശികുമാർ
3. “മാനസ മൈനേ വരൂ …………”എന്ന പ്രസിദ്ധമായ ഗാനം പാടിയത് ?
Answer – മന്നാഡെ
4. മലയാളത്തിലെ ആദ്യത്തെ സിനിമ ?
Answer – വിഗതകുമാരൻ
5. ദേശീയ അവാർഡ് നേടിയ ആദ്യ മലയാള നടൻ ?
Answer – പി.ജെ.ആന്റണി
6.അടൂർഭാസിയുടെ യഥാത്ഥ പേര് ?
Answer – ഭാസ്കരൻ നായർ
7. ചെമ്മീനിന്റെ കഥ എഴുതിയത്?
Answer – തകഴി ശിവശങ്കരപ്പിള്ള
8.മലബാർ കലാപത്തെ ആധാരമാക്കി നിർമ്മിച്ച ചിത്രം ?
Answer – 1921
9.1989 -ൽ കാൻ ചലചിത്രോത്സവത്തിൽ ‘ഗോൾഡൻ ക്യാമറ ‘ പുരസ്‌കാരം നേടിയ മലയാള ചിത്രം?
Answer – പിറവി
10.ചെമ്മീനിന്റെ സംവിധായകൻ?
Answer – രാമു കാര്യാട്ട്
11. മികച്ച ഗായകനുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്?
Answer -യേശുദാസ്
12.വയലാറും ദേവരാജനും ഒരുമിച്ച ആദ്യ ചിത്രം?
Answer – ചതുരംഗം
13. മലയാളത്തില്‍ ഒരു വനിത സംവിധാനം ചെയ്ത ആദ്യ സിനിമ?
Answer – നിഴലാട്ടം (നടി ഷീല )
14.മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ ആദ്യമലയാള നടി?
Answer – മോനിഷ ( ചിത്രം: നഖക്ഷതങ്ങൾ)
15.വസ്തുഹാര;പോക്കുവെയിൽ; കാഞ്ചനസീത എന്നി സിനിമകളുടെ സംവിധായകൻ?
Answer -ജി അരവിന്ദൻ
16.കേരളത്തിലെ ആദ്യ 70 mm ചിത്രം?
Answer -പടയോട്ടം
17 .ഉദയ സ്റ്റുഡിയോ സ്ഥാപിച്ചത്?
Answer -എം കുഞ്ചാക്കോ
18.മലയാളത്തിലെ രണ്ടാമത്തെ സിനിമ?
Answer -മാർത്താണ്ഡവർമ
19.ഏറ്റവും കൂടുതൽ അന്താരഷ്ട്ര പുരസ്കാരം നേടിയ മലയാള സിനിമ
Answer -പിറവി ( സംവിധാനം: ഷാജി എൻ കരുൺ)
20.ആദ്യത്തെ DTS സിനിമ ?
Answer -കാലാപാനി
11
1 thought on “Malayalam Cinema Questions And Answers Part -1”