കാരകം Malayalam grammar Kerala Psc

കാരകം

നാമത്തിന് ക്രിയയോടുള്ള ബന്ധത്ത കുറിക്കുന്ന ശബ്ദമാണ് കാരകം. ഒരു വാക്യത്തിലെ ക്രിയയും മറ്റു പദങ്ങളുമായുള്ള ബന്ധത്തെ  അഥവാ ആകാംക്ഷയെ പൂരിപ്പിക്കുന്നതാണ് കാരകം

 Example :”വിദ്യാർത്ഥി പഠിക്കുന്നതിനു വേണ്ടി പുസ്തകം തുറന്നു’ വാക്യത്തിൽ വിദ്യാർത്ഥി, പഠനം, പുസ്തകം എന്നീ പദങ്ങളുടെ യോഗം കൊണ്ട് തുറന്നു’ എന്ന ക്രിയയുടെ ആശയം പൂർണ്ണമാകുന്നുള്ളു

 

കാരകം ഏഴു തരത്തിലുണ്ട്.

1. കർതൃകാരകം
2.കർമ്മകാരകം
3. സാക്ഷികാരകം
4.സ്വാമികാരകം
5.കരണകാരകം
6.കാരണകാരകം
7.അധികരണകാരകം

കർത്തൃകാരകം :

ക്രിയയുടെ വ്യാപാരത്തിന് ആധാരമായി നിൽക്കുന്ന കർത്താവാണ് കർത്തൃകാരകം ഇതിന് പ്രത്യയമില്ല. ഉദാ : ഗൗരി ന്യത്തം ചെയ്യുന്നു

കർമ്മകാരകം :

ക്രിയയുടെ ഫലത്തിന് ആശ്രയമായി വരുന്നത് കർമ്മകാരകം. പ്രത്യയം – എ

ഉദാ: അധ്യാപകൻ വിദ്യാർഥികളെ പഠിപ്പിക്കുന്നു

സാക്ഷികാരകം :

ക്രിയ നടക്കുന്നതിന് കർത്താവിനെ സഹായിക്കുന്നതാണ് സാക്ഷികാരകം. പ്രത്യയം ഓട്

ഉദാ: അഛൻ അമ്മയോട് പറഞ്ഞു

സ്വാമികാരകം :

ആർക്കുവേണ്ടി ക്രിയനടക്കുന്നു. എന്നു കാണിക്കുന്നത് സ്വാമികാരകം. പ്രത്യയം – ക്ക്, ന്

ഉദാ :നാലുമണിക്ക് വണ്ടി പോകും

കരണകാരകം :

ഒരു ക്രിയചെയ്യുന്നതിന് കർത്താവിന് ഉപകരണമായിരിക്കുന്നത് കരണകാരകം. പ്രത്യയം “ആൽ. “കൊണ്ട്

ഉദാ :വടികൊണ്ട് പാമ്പിനെ അടിച്ചു

കാരണകാരകം :

ക്രിയയ്ക്ക് കാരണമായി നിൽക്കുന്നത് കാരണകാരകം. ഇതിന്റെയും പ്രത്യയം “ആൽ

ഉദാ :അവൻ അശ്രദ്ധയാൽതോറ്റു

അധികരണകാരകം :

ക്രിയയ്ക്ക് ആധാരമായിനിൽക്കുന്നത് അധികരണകാരകം. പ്രത്യയം – ഇൽ, കൽ

ഉദാ : അഛൻ കടയിൽ പോയി ,അഛൻ അമ്പലത്തിൽ പോയി

 

Leave a Comment