പ്രകാരം Malayalam Grammar Kerala PSC

പ്രകാരം

ഒരു വാകൃത്തിൽ ക്രിയ പദം അതിന്റെ അർത്ഥം’ പ്രകടമാക്കുന്ന രീതിയാണ് പ്രകാരം

പ്രകാരം ആറു വിധം

1.നിർദ്ദേശക പ്രകാരം

2.നിയോജക പ്രകാരം

3.വിധായക പ്രകാരം

4.അനുജ്ഞായക പ്രകാരം

5.പ്രാർത്ഥക പ്രകാരം

6.ആശംസക പ്രകാരം

 

നിർദ്ദേശക പ്രകാരം

ഒരു ക്രിയയുടെ ഭൂത , ഭാവി, വർത്തമാന കാലത്തെ കുറിക്കാൻ ഉപയോഗിക്കുന്നു.

ഇതിന് പ്രതൃയമില്ല.

ഉദാഹരണം : ‘സൂര്യൻ ഉദിച്ചു. കുട്ടികൾ കളിക്കുന്നു. മഴ പെയ്യും

 

നിയോജക പ്രകാരം

ആജ്ഞ, അപേക്ഷ മുതലായവ ക്രിയയുടെ കൂടെ വരുന്ന പ്രകാരം

”ആട്ടെ ‘ എന്ന പ്രതൃയം ചേർക്കുന്നു.

ഉദാഹരണം : നീ വിജയിക്കട്ടെ ,അവർ പഠിക്കട്ടെ ,അയാൾ വരട്ടെ

 

വിധായക പ്രകാരം

ശീലം, വിധി, ഉപദേശം എന്നിവയെക്കുറിക്കുന്ന പ്രകാരം

” അണം ‘ എന്ന പ്രതൃയം ചേർക്കുന്നു.

ഉദാഹരണം : ‘ നീ നന്നായി പഠിക്കണം ,സതൃം പറയണം, വേഗം വരണം

 

അനുജ്ഞായക പ്രകാരം

ഒരു ക്രിയയിൽ സമ്മതം എന്ന വിശേഷണം വന്നാൽ അത് ‘അനുജ്ഞായക പ്രകാരം .

‘ ആം ‘ എന്ന പ്രതൃയം ചേർക്കുന്നു.

ഉദാഹരണം : ‘ഞാൻ വരാം ,ഞാൻ ചെയ്യാം, ഇഷ്ടമുള്ളത് എടുക്കാം

 

പ്രാർത്ഥക പ്രകാരം

പ്രാർത്ഥനയെ സൂചിപ്പിക്കുന്ന പ്രകാരം .

‘ ഏ ‘ എന്ന പ്രതൃയം ചേർക്കുന്നു.

‘ഉദാഹരണം : ദൈവമേ രക്ഷിക്കണേ ,നല്ല ജോലി കിട്ടണേ

 

ആശംസക പ്രകാരം

അനുഗ്രഹം, ആശംസ തുടങ്ങിയ അർത്ഥങ്ങൾ കാണിക്കുന്ന ക്രിയ രൂപം.

ഉദാഹരണം : നിങ്ങൾക്ക് നല്ലത് വരട്ടെ,എല്ലാവരും വിജയിച്ച് വരുക.

 

 

 

 

 

Leave a Comment