Sandhi Malayalam Grammar PSC GK Questions

Check out some examples of Sandhi and it come’s under the category Malayalam Grammer. There are basically two genres of Sandhi used in Malayalam Language. One group unique to Malayalam, and other one common with Sanskrit. They called, “Malayala Sandhi” and “Samskrita Sandhi” respectively. There are basically four Sandhi types unique to Malayalam, they are Lopa Sandhi, Dvita Sandhi, Agama Sandhi and Adesa Sandhi.

സന്ധി

സന്ധി എന്നാൽ ചേർച്ച എന്നാണർഥം.

വർണങ്ങൾ അഥവാ അക്ഷരങ്ങൾ തമ്മിൽ ചേരുമ്പോഴുണ്ടാകുന്ന മാറ്റത്തെയാണ് സന്ധി എന്നു പറയുന്നത്.

മലയാളത്തിൽ പ്രധാനമായും നാല് സന്ധിയാണുള്ളത്.

1. ലോപസന്ധി

2, ആഗമസന്ധി

3. ദിത്വസന്ധി

4. ആദേശസന്ധി

ലോപസന്ധി

രണ്ടു വർണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒന്നു ലോപിക്കുന്നതാണ് (ഇല്ലാതാകുക) ലോപസന്ധി.

ഉദാ :

ഇല്ലെന്ന് =  ഇല്ല +എന്ന്        –                ഇവിടെ “അ’ കാരം ലോപിച്ചു.

ഒരക്ഷരം =  ഒരു + അക്ഷരം     –      ഇവിടെ “ഉ” കാരം ലോപിച്ചു.

പോയിരുന്നു = പോയി +ഇരുന്നു    – ഇവിടെ “ഇ’ കാരം ലോപിച്ചു.

 

ആഗമസന്ധി

രണ്ടു വർണങ്ങൾ തമ്മിൽ കൂടിച്ചേരുമ്പോൾ അവയ്ക്കിടയിൽ ഒരു വർണം . പുതുതായി വന്നു ചേരുന്നതിനെ ആഗമസന്ധി എന്നു പറയുന്നു.

ഉദാ :അണിയറ = അണി +അറ

ഇവിടെ അണി അറ എന്നീ പദങ്ങളെയാണ് സന്ധി ചെയ്തിരിക്കുന്നത്, അപ്പോൾ അതിനിടയിൽ കടന്നു വന്ന വർണം “യ “കാരം ആണ്

കൂടുതൽ ഉദാഹരണങ്ങൾ

കൊലയാന = കൊല + ആന –  ഇവിടെ “യ” കാരം ആഗമിച്ചു

അവൻ = അ + അൻ – ഇവിടെ “വ “കാരം ആഗമിച്ചു

ശരിയാണ് = ശരി + ആണ് – ഇവിടെ “യ” കാരം ആഗമിച്ചു

 

ദിത്വ സന്ധി

രണ്ടു വർണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒന്നിരട്ടിക്കുന്നതാണ് ദിത്വ സന്ധി

ഉദാ :

പട + കളം = പടക്കളം – ഇവിടെ “ക” ഇരട്ടിച്ചു

താമര + കുളം = താമരക്കുളം – ഇവിടെ “ക” ഇരട്ടിച്ചു

മുല്ല + പൂവ് = മുല്ലപ്പൂവ് – ഇവിടെ “പ” ഇരട്ടിച്ചു

  

ആദേശസന്ധി

രണ്ടു വർണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണം പോയി ആ സ്ഥാനത്ത് മറ്റൊരു വർണം വരുന്നതാണ് ആദേശസന്ധി.

ഉദാ :

മരം + ചാടി =മരഞ്ചാടി

മരം + എ      = മരത്തെ

സാധ്യം + അല്ല =സാധ്യമല്ല

1 thought on “Sandhi Malayalam Grammar PSC GK Questions”

Leave a Comment