Kerala PSC Renaissance In Kerala Questions and Answers Part-7

151.കേരളത്തിലെ ‘സാക്ഷരതയുടെ പിതാവ്’ എന്നറിയപ്പെടുന്നത്?

Ans: കുര്യാക്കോസ് ഏലിയാസ് ചാവറ

 

152. കുമ്പളത്തെ ‘സന്മാർഗ പ്രദീപസഭ’യ്ക്ക് രക്ഷാധികാരിയായിരുന്നതാര്?

Ans:  പണ്ഡിറ്റ് കറുപ്പൻ

 

153.ആലത്തൂരിൽ സിദ്ധാശ്രമം സ്ഥാപിച്ചതാര്?

Ans: ബ്രഹ്മാനന്ദ ശിവയോഗി

 

154. ഏതു വർഷമാണ് തൈക്കാട് അയ്യ അന്തരിച്ചത്?

Ans: 1909

 

155.’കേരള ലിങ്കൺ’ എന്നറിയപ്പെട്ടത്?

Ans: പണ്ഡിറ്റ് കറുപ്പൻ

 

156. ‘തിരുവിതാംകൂർ ഈഴവസഭ’യുടെ സ്ഥാപകൻ?

Ans: ഡോ.പൽപു

 

157. തിരുവിതാംകൂർ, കൊച്ചി, മലബാർ പ്രദേശങ്ങളിലെ മുസ്ലീങ്ങളുടെ ഐക്യം വിഭാവനം ചെയ്തുകൊണ്ട് ‘മുസ്ലിം ഐക്യ സംഘം’ സ്ഥാപിച്ചതാര്?

Ans:വക്കം മൗലവി

 

158. ആരുടെ ഉപദേശപ്രകാരമാണ് 1924 ഏപ്രിൽ ഒന്നിന് വൈക്കം സത്യാഗ്രഹം താൽക്കാലികമായി നിർത്തിവച്ചത്?

Ans: മഹാത്മാഗാന്ധി

 

159.പ്രകടമായ ബുദ്ധമത സ്വാധീനം പുലർത്തുന്ന മലയാളകവി?

Ans: കുമാരനാശാൻ

 

160. ഇംഗ്ലീഷുകാരുടെ ഭരണത്തെ ‘വെൺനീചൻ’ എന്നും തിരുവിതാംകൂറിലെ ഭരണത്തെ ‘അനന്തപുരിയിലെ നീചൻ’ എന്നും വിശേഷിപ്പിച്ചതാര്?

Ans: അയ്യാ വൈകുണ്ഠർ

 

161.ചട്ടമ്പിസ്വാമികളുടെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ട് ‘സമാധിസങ്കൽപം’ എന്ന കൃതി രചിച്ചതാര്?

Ans: പണ്ഡിറ്റ് കറുപ്പൻ

 

162. രവീന്ദ്രനാഥ് ടാഗോറിന് ആദരം അർപ്പിച്ചുകൊണ്ട് ‘ദിവ്യകോകിലം’ എന്ന കവിത രചിച്ചതാര്?

Ans: കുമാരനാശാൻ

 

163. ബോധേശ്വരൻ, പെരുനെല്ലി കൃഷ്ണൻ വൈദ്യൻ, വെളുത്തേരി കേശവൻ വൈദ്യൻ, കുമ്പളത്തു ശങ്കുപ്പിള്ള എന്നിവർ ആരുടെ ഗൃഹസ്ഥാശ്രമികളായ ശിഷ്യൻമാരായിരുന്നു?

Ans:ചട്ടമ്പിസ്വാമികൾ

 

164. ചട്ടമ്പിസ്വാമികളുടെ ഓമനപ്പേര്?

Ans: കുഞ്ഞൻ

 

165.’ശ്രീഭട്ടാരകൻ’ എന്നും അറിയപ്പെട്ടതാര്?

Ans: ചട്ടമ്പിസ്വാമികൾ

 

166.കുമാരനാശാൻ ജനിച്ച വർഷം?

Ans:1873

 

167. അവർണസമുദായങ്ങളുടെ ഉന്നമനത്തിനായി അക്കൂട്ടത്തിൽ തന്നെയുള്ള ആത്മീയപരിവേഷമുള്ള ഒരാളെ മുൻനിർത്തി പ്രവർത്തിക്കാൻ ഡോ. പൽപ്പുവിനെ ഉപദേശിച്ചതാര്?

Ans:സ്വാമി വിവേകാനന്ദൻ

 

168. 1814 ൽ നകലപുരത്ത് ജനിച്ച സാമൂഹിക പരിഷ്കർത്താവ്?

Ans: തൈക്കാട് അയ്യ

 

169.‘ആരുടെ ബാല്യകാല നാമമായിരുന്നു ‘മുത്തുക്കുട്ടി’?

Ans: അയ്യാ വൈകുണ്ഠർ

 

170. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ കേരളീയനായി പരിഗണിക്കപ്പെടുന്നതാരെ യാണ്?

Ans: ശ്രീനാരായണഗുരു

 

171. ഏത് സാമൂഹിക പരിഷ്കർത്താവിന്റെ പൂർവികരാണ് ടിപ്പുവിന്റെ മലബാർ ആക്രമണസമയത്ത് തമിഴ്നാട്ടിലേക്ക് കുടിയേറിയത്?

Ans:തൈക്കാട് അയ്യ

 

172. വാഗ്ഭടാനന്ദ ഗുരുദേവന്റെ യഥാർഥപേര്?

Ans:കുഞ്ഞിക്കണ്ണൻ

 

173. വർക്കലക്കുന്നിന് ‘ശിവഗിരി’ എന്ന പേരു നൽകിയതാര്?

Ans: ശ്രീനാരായണഗുരു

 

174. 1915 ഏപ്രിൽ 17ന് ടി.കെ.മാധവൻ ആരംഭിച്ച പത്രം?

Ans:ദേശാഭിമാനി

 

175. പണ്ഡിറ്റ് കറുപ്പന്റെ രക്ഷാധികാരത്വത്തിൽ പ്രബുദ്ധ ചന്ദ്രോദയം സഭ ഏത് സംഘം ആസ്ഥാനമാക്കിയാണ് പ്രവർത്തിച്ചത്?

Ans:വടക്കൻ പറവൂർ

Leave a Comment